Advertisment

യുടിഐ മാസ്റ്റര്‍ ഷെയറില്‍ നിന്നുളള നേട്ടം 15.47 ശതമാനം

New Update

publive-image

കൊച്ചി: യുടിഐ മാസ്റ്റര്‍ ഷെയറില്‍ നിന്നുള്ള സംയോജിത വാര്‍ഷിക വളര്‍ച്ചാ വരുമാനം 15.47 ശതമാനത്തിലെത്തിയെന്ന് 2020 നവംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൂചികയായ എസ്&പി ബിഎസ്ഇ 100-ല്‍ 13.94 ശതമാനം മാത്രം സംയോജിത വാര്‍ഷിക വളര്‍ച്ചാ വരുമാനം ലഭിച്ചപ്പോഴാണിത്. പദ്ധതി ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ച പത്തു ലക്ഷം രൂപ ഇപ്പോള്‍ 13.59 കോടി രൂപയായി വളര്‍ന്നിട്ടുണ്ട്. അതായത് 34 വര്‍ഷത്തിനുള്ളില്‍ 135 മടങ്ങ് വര്‍ധനവ്.

പദ്ധതിയില്‍ നവംബര്‍ 30-ലെ കണക്കു പ്രകാരം ആറു ലക്ഷത്തിലേറെ നിക്ഷേപകരിലായി 7008 കോടി രൂപയിലേറെ നിക്ഷേപമാണുള്ളത്. മുന്‍നിര കമ്പനികളായ ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എച്ച്‌യുഎല്‍, ആക്‌സിസ് ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയില്‍ ലാര്‍ജ് കാപ് പദ്ധതിയായ യുടിഐ മാസ്റ്റര്‍ ഷെയറിനു നിക്ഷേപമുണ്ട്. രാജ്യത്തെ ആദ്യ ഓഹരി അധിഷ്ഠിത പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ 1986 ഒക്ടോബറിലാണ് ആരംഭിച്ചത്.

UTI MASTER SHARE5
Advertisment