Advertisment

ഉത്തരാഖണ്ഡ് ദുരന്തത്തിൽ 14 പേർ മരിച്ചു, 170 പേർക്കായുള്ള തിരച്ചിൽ തുടരുന്നു

New Update

ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഞായറാഴ്ച മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ 14 പേർ മരിക്കുകയും 170ലധികം പേരെ കാണാതാവുകയും ചെയ്തു. ഹിമപാതവും അളകനന്ദ നദിയിൽ ഉണ്ടായ പ്രളയവും ജലവൈദ്യുത നിലയങ്ങളും അഞ്ച് പാലങ്ങളും ഒഴുകി പോകുന്നതിന് ഇടയാക്കി.

publive-image

ഹിമപാതം റോഡുകൾ തകർത്തതിനെ തുടർന്ന് ഗ്രാമങ്ങൾ ഒഴിപ്പിക്കാൻ അധികാരികൾ നിർബന്ധിതരായി. ഐടിബിപിയിൽ നിന്നുള്ള സംഘത്തെയും ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കരസേന ആറ് നിരകളും നേവി ഏഴ് മുങ്ങൽ വിദഗ്ദ്ധ സംഘങ്ങളെയും രക്ഷാപ്രവർത്തനത്തിന് അയച്ചിട്ടുണ്ട്.

glacier breaks
Advertisment