ഉത്തര്‍പ്രദേശ് പോലീസിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ മരിച്ച വ്യക്തിയും കടന്നു കൂടി: പിഴവ് സംഭവിച്ചതിന് ഡിജിപി ക്ഷമാപണം നടത്തി

Saturday, January 12, 2019

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ മരണപ്പെട്ട എസ്പിയുടെ പേരും. ഉത്തര്‍പ്രദേശ് പൊലീസ് പുറത്തിറക്കിയ പട്ടികയിലാണ് എസ്പിയായിരുന്ന സത്യ നരൈന്‍ സിംഗിന്റെ പേരും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സത്യ നരൈന്‍ മരണപ്പെട്ടത്.

തെറ്റ് സംഭവിച്ചതിന് പിന്നാലെ ഡിജിപി ഒ പി സിംഗ് ക്ഷമാപണം നടത്തി. ഇത്തരം അബദ്ധങ്ങള്‍ ക്ഷമിക്കാന്‍ കഴിയില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നുമാണ് ഡിജിപി ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

×