Advertisment

ഉവൈസ് അമാനിക്ക് സ്വീകരണം നല്‍കി

New Update

ജിദ്ദ: സൗദി സന്ദര്‍ശനത്തിന് എത്തിയ ആശ്രയതീരം ചെയര്‍മാനും വാഗ്മിയും ചാനല്‍ ചര്‍ച്ചകളില‍െ സമുദായത്തിന്‍റെ ശബ്ദുമായ ഉവൈസ് അമാനി തോന്നക്കലിന് അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ് വ) ജിദ്ദ കമ്മിറ്റി സ്വീകരണം നല്‍കി.

Advertisment

publive-image

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറംമൂട് കേന്ദ്രമായി ഉവൈസ് അമാനിയുടെ നേതൃത്വത്തില്‍ ആശ്രയ തീരം ചാരിറ്റി വില്ലേജിന്‍റെ കീഴില്‍ സമൂഹത്തില്‍ ആരും ശ്രദ്ധിക്കാത്ത അവഗണിക്കുന്ന വയോധികരും അശരണരുമായ രോഗിഗകളുമായവരെ ഏറ്റെടുത്ത് സംരക്ഷച്ചു ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്ന പ്രവര്‍ത്തനം ആണ് കാഴ്ച വെക്കുന്നതെന്നും, ഇതു വരെ മുസ്ലിം സമുദായ ത്തില്‍ ആരും ഏറ്റെടുക്കാത്ത ഒരു വിഷയമാണ് ആശ്രയ തീരം ഏറ്റെടുത്ത് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദ കമ്മിറ്റി ഓഫീസില്‍ നടന്ന സ്വീകരണത്തില്‍ അജ് വ ജി.സി.സി. ഗ്ലോബല്‍ കമ്മിറ്റി പ്രസിഡണ്ട് ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാഖ, ജിദ്ദ ഘടകം സെക്രട്ടറി അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം, കമ്മിറ്റിയംഗങ്ങളായ ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍, അബ്ദുള്‍ കരീം മഞ്ചേരി , ആശ്രയ തീരം ജിദ്ദ ഭാരവാഹികളായ ഫൈസല്‍ ചടയമംഗലം, സിദ്ധീഖ് മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment