Advertisment

കുവൈറ്റില്‍ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മലയാളി യുവാവ് മരണമടഞ്ഞത് മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന്; സുഹൃത്ത് കസ്റ്റഡിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയായ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരണടഞ്ഞത് മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

തൃത്താല തിരുമുറ്റക്കോട് കറുകപുത്തൂര്‍ സ്വദേശി ഉവൈസ് മുളക്കല്‍ (26) ആയിരുന്നു ഇന്നലെ രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്.

അര്‍ദ്ദിയ പ്രദേശത്തെ സ്വദേശിയ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഞായറാഴ്ച തൊട്ടടുത്ത് വീട്ടില്‍ ജോലി ചെയ്യുന്ന സുഹൃത്തും നാട്ടുകാരനുമായ ഇസ്മയിലിനൊപ്പം ആഹാരം കഴിക്കുന്നതിനിടെ ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഇരുവരെയും ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉവൈസ് മരിച്ചു. തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് മയക്കുമരുന്ന് അടങ്ങിയ പദാര്‍ത്ഥം ഉപയോഗിച്ചതായി വ്യക്തമായത്.

ഇതേ തുടര്‍ന്ന്, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇസ്മയിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ താമസസ്ഥലത്തു നിന്ന് നിരവധി സിഗരറ്റ് കുറ്രികളും അജ്ഞാതമായ പദാര്‍ത്ഥങ്ങള്‍ നിറച്ച സിഗരറ്റുകളും കണ്ടെടുത്തു.

രണ്ട് വര്‍ഷമായി കുവൈറ്റില്‍ കഴിയുന്ന ഉവൈസ് അവിവാഹിതനാണ്. ഇസ്മയില്‍ കുവൈറ്റില്‍ എത്തിയിട്ട് ആറു മാസമായി.

Advertisment