Advertisment

ഉഴവൂരിൽ കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി കത്തി: കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

New Update

publive-image

കോട്ടയം: ഉഴവൂരിൽ മോനിപ്പള്ളി- ചേറ്റുകുളം റോഡിൽ കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറിൽ ഇടിച്ച് കയറി കത്തി. വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം നടന്നത്.

കാർ യാത്രക്കാരനായ മോനിപ്പള്ളി സ്വദേശി രക്ഷപെട്ടു. അപകടത്തെ തുടർന്ന് മോനിപ്പള്ളി-ചേറ്റുകുളം റോഡിൽ ​​ഗതാ​ഗതം തടസ്സപ്പെട്ടു. കൂത്താട്ടുകുളത്ത് നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

Advertisment