Advertisment

ഒളിമ്പിക്‌സ് കാണാന്‍ മന്ത്രി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്; ചെലവ് സ്വയം വഹിക്കും; രണ്ടാം പിണറായി സർക്കാരിൽ ഒരു മന്ത്രി നടത്തുന്ന ആദ്യ വിദേശയാത്ര

New Update

publive-image

Advertisment

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് കാണാന്‍ സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക് പോകുന്നു. സന്ദര്‍ശനത്തിന്റെ മുഴുവന്‍ ചെലവും മന്ത്രി വഹിക്കും. 23 ദിവസത്തേക്കാണ് സന്ദര്‍ശനം.

ഈ മാസം 21ന് ജപ്പാനിലേക്ക് പോകാന്‍ മന്ത്രി കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 12 വരെയാണ് അനുമതി തേടിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതിനിധിയായാണ് മന്ത്രി ജപ്പാനിലേക്ക് പോകുന്നത്.

യാത്രയുടെ ചെലവുകളെല്ലാം മന്ത്രി സ്വയം വഹിക്കുമെന്ന് പൊതുഭരണ പൊളിറ്റിക്കൽ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ മാസം 23നാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 8ന് അവസാനിക്കും. രണ്ടാം പിണറായി സർക്കാരിൽ ഒരു മന്ത്രി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്.

olympics abdurahiman abdurahman
Advertisment