Advertisment

കോവിഡ് വ്യാപനം മൂലം വിദേശത്തെ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികളുടെ പ്രശ്നത്തെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്ന് വി. മുരളീധരന്‍; പ്രശ്നപരിഹാരത്തിന് വിദേശ-ആരോഗ്യമന്ത്രാലയങ്ങളുടെ ഭാഗത്തുനിന്നും സജീവമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി

New Update

publive-image

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മൂലം വിദേശത്തെ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികളുടെ പ്രശ്നത്തെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി വി. മുരളീധരന്‍. കേരളത്തില്‍ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും നല്‍കിയ പരാതികളുടെ പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായും ഇക്കാര്യം ചര്‍ച്ച ചെയ്തതായി മന്ത്രി അറിയിച്ചു.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കോവിഡിന്‍റെ തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ ക്യാംപസുകളില്‍ മടങ്ങിയെത്താന്‍ വിവിധ രാജ്യങ്ങള്‍ വൈകാതെ അനുവദിക്കുമെന്നു തന്നെയാണ് നമ്മുടെ പ്രതീക്ഷ. പ്രശ്നപരിഹാരത്തിന് വിദേശ-ആരോഗ്യമന്ത്രാലയങ്ങളുടെ ഭാഗത്തുനിന്നും സജീവമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

v muraleedharan
Advertisment