Advertisment

വിവിധ ജില്ലകളിൽ നിന്നുള്ള മഴക്കെടുതികളുടെ വാർത്ത ആശങ്കപ്പെടുത്തുന്നത്‌; ദേശീയദുരന്തനിവാരണ സേനയും സൈന്യവും സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് വി. മുരളീധരന്‍

New Update

publive-image

ന്യൂഡല്‍ഹി: കോട്ടയം, ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ള മഴക്കെടുതികളുടെ വാർത്ത ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് ദുരിതം ഇരട്ടിയാക്കിയിരിക്കുന്നത്. ദേശീയദുരന്തനിവാരണ സേനയും സൈന്യവും സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

എയർലിഫ്റ്റിങ് അടക്കം എല്ലാ സാധ്യതകളും തേടും. ശബരിമല തീർഥാടകർ സർക്കാർ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്. വെള്ളക്കെട്ട് ദുരിതത്തിലാക്കിയ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയും ജില്ലാ ഭരണകൂടങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും മുരളീധരന്‍ പറഞ്ഞു.

v muraleedharan
Advertisment