Advertisment

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും നാളെ രാജമലയിലെത്തും

New Update

publive-image

ഇടുക്കി: കേന്ദ്ര വിദേശ- പാർലമെൻ്ററി സഹ മന്ത്രി വി.മുരളീധരനും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനും നാളെ  മൂന്നാർ രാജമല പെട്ടിമുടിയിലെത്തും. ദുരന്തസ്ഥലവും അപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്നവരെയും ഇരുവരും സന്ദർശിക്കും.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി വി.മുരളീധരനും കെ.സുരേന്ദ്രനും അറിയിച്ചു. വിമാന അപകടമുണ്ടായ കരിപ്പൂരിൽ നിന്നാണ് ഇരുവരും രാജമലയിലെത്തുക.

Advertisment