Advertisment

ലാവലിൻ വിഷയങ്ങളിൽ പിണറായിയെ സുഖിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടും സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് നിഷ്ക്കരുണം വെട്ടിനിരത്തപ്പെട്ടതിന്റെ ആഘാതത്തിലാണ് അദ്ദേഹം ! കക്ഷത്തിലിരുന്ന ആലപ്പുഴ പോവുകയും ചെയ്തു , ഉത്തരത്തിലിരുന്ന ഇഡി കഴുത്തിന് പിടിക്കുകയും ചെയ്താൽ ആർക്കായാലും മനോനില തെറ്റില്ലേ? തോമസ് ഐസകിന് മറുപടിയുമായി വി. മുരളീധരന്‍

New Update

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ കസ്റ്റംസ് നടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്. ലാവലിൻ വിഷയങ്ങളിൽ പിണറായിയെ സുഖിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടും സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് നിഷ്ക്കരുണം വെട്ടിനിരത്തപ്പെട്ടതിന്റെ ആഘാതത്തിലാണ് ഐസകെന്ന് മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

തോമസ് ഐസക്കിന്റെ അടുത്ത FB പോസ്റ്റ് ഇതാവണം:

"കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ കൺട്രോൾ ചെയ്യുന്നത് വി.മുരളീധരൻ. "

ഇതു കണ്ടാലും ഞാൻ ഞെട്ടില്ല. കാരണം കിഫ്ബി, ലാവലിൻ വിഷയങ്ങളിൽ പിണറായിയെ സുഖിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടും സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് നിഷ്ക്കരുണം വെട്ടിനിരത്തപ്പെട്ടതിന്റെ ആഘാതത്തിലാണ് അദ്ദേഹം. കക്ഷത്തിലിരുന്ന ആലപ്പുഴ പോവുകയും ചെയ്തു ,ഉത്തരത്തിലിരുന്ന ഇഡി കഴുത്തിന് പിടിക്കുകയും ചെയ്താൽ ആർക്കായാലും മനോനില തെറ്റില്ലേ?

കഴിഞ്ഞ നവംബർ മുതലാണ് പ്രഫസറിൽ ഈ "മനശ്ചാഞ്ചല്യം " കണ്ടു തുടങ്ങിയത്....അദ്ദേഹത്തിന്റെ അരുമസന്താനമായ കിഫ്ബി വഴി രാജ്യത്തിനകത്തും പുറത്തും നിന്നെടുത്ത കടമെടുപ്പ് കേരളത്തിന് 3100 കോടിയുടെ ബാധ്യത വരുത്തിയെന്ന സിഎജി റിപ്പോർട്ടാണ് ഈ "മനശ്ചാഞ്ചല്യത്തിന് " കാരണമായത്.

ബിജെപിയും കോൺഗ്രസും സിഎജിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പാർട്ടിയിലെ ബുദ്ധിജീവിയുടെ കണ്ടെത്തൽ. നിയമസഭാ കീഴ്‌വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തി വാർത്താസമ്മേളനം വിളിച്ച് സിഎജി റിപ്പോർട്ട് പുറത്തുവിട്ടു ഐസക്ക്.

വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടത് കരടാണെന്ന് പറഞ്ഞെങ്കിലും സിഎജി വാർത്താക്കുറിപ്പിറക്കിയതോടെ ലവലേശം ഉളുപ്പില്ലാതെ അന്തിമറിപ്പോർട്ടെന്ന് സമ്മതിച്ചു സിഎജി റിപ്പോർട്ട് സഭയിൽ വയ്ക്കും മുമ്പ് പുറത്തുവിട്ടത് ചോദ്യം ചെയ്ത പ്രതിപക്ഷത്തെ അദ്ദേഹം പോരിന് വിളിച്ചു. അതു കൊണ്ടരിശം തീരാഞ്ഞ് ജനാധിപത്യത്തെ പരിഹാസ്യമാക്കി സിഎജിക്കെതിരെ നിയമസഭയിൽ പ്രമേയവും കൊണ്ടുവന്നു.

അപ്പോഴാണ് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചതിൽ കിഫ്ബിക്കെതിരെ ഇഡി അന്വേഷണം വരുന്നത്....! ഡോളർക്കടത്ത് / ലാവലിൻ കേസിൽ പിണറായി രാജിവയ്ക്കുമ്പോൾ മുഖ്യമന്ത്രിയാകാൻ കുപ്പായം തയ്ച്ചിരുന്ന ഐസക്കിനാണ് ഇഡി 'ചെക് ' വച്ചത്.

സീറ്റില്ലാത്തതു കൊണ്ട് ഇനിയിപ്പോ ഒരു പ്രതിപക്ഷ എംഎൽഎ പോലും ആകാനും പറ്റില്ല. അതായത് കിഫ്ബിയിലൂടെ "വികസനത്തിന്റെ പാത വെട്ടിത്തെളിച്ച " ഡോ.തോമസ് ഐസക് കേരള രാഷ്ട്രീയത്തിൽ അപ്രസക്തനാകാൻ പോകുന്നു. ആ ഫ്രസ്ട്രേഷൻ ഞാൻ മനസിലാക്കുന്നു. ഒന്നേ പറയാനുള്ളൂ , "പിണറായിയോട് തോറ്റതിന് മുരളീധരനോട് " വേണ്ട...!

Advertisment