Advertisment

നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപ്പെട്ടിട്ടില്ല ; മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കുപ്രചരണം ; ചിലവ് വഹിക്കാമെന്ന് നോര്‍ക്ക നേരത്തെ തന്നെ അറിയിക്കുകയായിരുന്നുവെന്ന് വി മുരളീധരന്‍ 

New Update

ഡല്‍ഹി: നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഈ വിഷയത്തില്‍ ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കുപ്രചരണമാണ്. ചിലവ് വഹിക്കാമെന്ന് നോര്‍ക്ക നേരത്തെ തന്നെ അറിയിക്കുകയായിരുന്നുവെന്നും വി മുരളീധരന്‍ പ്രതികരിച്ചു.

Advertisment

publive-image

അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. ഇന്ന് ഉച്ചയോടുകൂടി മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കും. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രി തന്നെ തിരുവനന്തപുരത്തെത്തിക്കും.

കോഴിക്കോട് സ്വദേശികളുടേത് ഇന്ന്ഡ ല്‍ഹിയില്‍ സൂക്ഷിച്ചതിന് ശേഷം വെള്ളിയാഴ്ച കരിപ്പൂരില്‍ എത്തിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

 

Advertisment