Advertisment

പാലാ ബിഷപ്പിന്റേത് വൈകാരികമായ അഭിപ്രായ പ്രകടനമല്ല; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കൾ; അപ്രിയസത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് വി.മുരളീധരൻ

New Update

ഡല്‍ഹി: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. പാലാ ബിഷപ്പിന്റേത് വൈകാരികമായ അഭിപ്രായ പ്രകടനമല്ല.

Advertisment

publive-image

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജിഹാദികളുടെ വക്താക്കളാണെന്ന് അഭിപ്രായപ്പെട്ട വി. മുരളീധരൻ കേന്ദ്രസർക്കാരിന് നർക്കോട്ടിക്ക് ജിഹാദിനെ കുറിച്ച് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്ന് അറിയിച്ചു.

ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ആളുകളെ തിരിച്ചറിയണം. കേരളത്തിലെ ക്രൈസ്തവ സമുദായത്തില്‍ മാത്രമല്ല, കേരളത്തിലെ ഹിന്ദു സമീഹത്തിലും ഈ ആശങ്കകള്‍ കുറേക്കാലമായി ഉണ്ട്.

അപ്രിയസത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജോസഫ് മാഷിന്റെ കൈ വെട്ടിയ കാലം കഴിഞ്ഞെന്ന് ജിഹാദികളെ പിന്തുണയ്‌ക്കുന്നവർ മനസിലാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. നർകോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

v muralidharan
Advertisment