Advertisment

പിണറായി വിജയനെതിരായ വിധിയെഴുത്ത്'; സര്‍ക്കാര്‍ ജനവികാരം തിരിച്ചറിയണമെന്നും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും വി മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വിധിയെഴുത്തെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സര്‍ക്കാര്‍ ജനവികാരം തിരിച്ചറിയണമെന്നും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

Advertisment

publive-image

സിൽവർ ലൈനിന് എതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായി. എന്നാല്‍, ഈ വികാരം ബിജെപിക്ക് അനുകൂലമായില്ല.

തൃക്കാക്കര ബിജെപി അനുകൂല മണ്ഡലം അല്ലെന്നും പി സി ജോർജ് ഉന്നയിച്ച വിഷയങ്ങൾ ബിജെപിക്ക് തിരിച്ചടിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment