Advertisment

തൃപ്പൂണിത്തുറ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെഎസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം റോഡ് ഷോയുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ തൃപ്പൂണിത്തുറയില്‍

New Update

publive-image

Advertisment

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ആവേശം പകര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍ റോഡ് ഷോ നടത്തി.

വാദ്യമേളത്തോടൊപ്പം യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ബൈക്ക് റാലിയുടെ അകമ്പടിയോട് കൂടി തുറന്ന വാഹനത്തിലായിരുന്നു സ്ഥാനാര്‍ഥിയുടെ റോഡ് ഷോ. വൈകുന്നേരം അഞ്ചരക്ക് പുത്തന്‍കാവില്‍ വെച്ച് ആരംഭിച്ച യാത്ര പൂത്തോട്ട, എം.എല്‍. എ റോഡ് വഴി നടക്കാവില്‍ എത്തി പത്താംമൈല്‍ ജംഗ്ഷനില്‍ സമാപിച്ചു.

publive-image

വര്‍ഷങ്ങളായ് ജനങ്ങളെ ഇടതും വലതും കബളിപ്പിച്ചു കൊണ്ടിരിക്കുയാണ്. ഒരുകൂട്ടര്‍ സൂര്യരശ്മി വിറ്റ് കാശ് നേടുവാന്‍ ശ്രമിച്ചപ്പോള്‍ മറുകൂട്ടര്‍ അറബിക്കടല്‍ വില്ക്കാന്‍ ശ്രമിച്ചു. ഇനി ജനങ്ങള്‍ ഇവര്‍ക്ക് മാപ്പ് കൊടുക്കില്ല. വികസനമാണ് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ ബി.ജെ.പി.യ്ക്ക് വോട്ട് തന്ന് വിജിയിപ്പിക്കമെന്ന് വി. മുരളീധരന്‍ പറഞ്ഞു.

ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്‍ തുണ്ടത്തില്‍, ഉദയം പേരൂര്‍ പഞ്ചായത്ത് ബി.ജെ.പി. ജനറല്‍ സെക്രട്ടറി പ്രദീപ് മുട്ടത്ത് ഉദയംപേരൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് രാജേഷ് വടക്കേപറമ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

publive-image

രാവിലെ എരൂര്‍ ശ്രീകൃഷ്ണപുരം ശ്രീ മഹാവിഷ്ണു ദേവീ ക്ഷേത്രത്തില്‍ എത്തിയ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് ദേവസ്വം ഓഫീസ് സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം എം. ഹരികുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സാം പുന്നക്കല്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

kochi news dr. ks radhakrishnan
Advertisment