Advertisment

ആർ.എസ്. എസ് പ്രവർത്തകൻ നന്ദു ആർ കൃഷ്ണയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷിയും വി മുരളീധരനും; നന്ദുവിനെ കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ സർക്കാർ തയ്യാറാകണമെന്ന് മുരളീധരന്‍

New Update

ആലപ്പുഴ : വയലാറിൽ പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി. ഐ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആർ.എസ്. എസ് പ്രവർത്തകൻ നന്ദു ആർ കൃഷ്ണയുടെ വീട് കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷിയും വി മുരളീധരനും സന്ദർശിച്ചു. നന്ദുവിനെ കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ സർക്കാർ തയ്യാറാകണമെന്ന് വി മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Advertisment

publive-image

വി മുരളീധരന്റെ കുറിപ്പ് ഇങ്ങനെ...

ആലപ്പുഴ വയലാറിൽ പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി. ഐ മതഭീകരവാദികൾ കൊലപ്പെടുത്തിയ ആർ.എസ്. എസ് പ്രവർത്തകൻ നന്ദു ആർ കൃഷ്ണയുടെ വീട് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിക്കൊപ്പം സന്ദർശിച്ചു.

അച്ഛൻ രാധാകൃഷ്ണനെയും അമ്മ രാജേശ്വരിയെയും ആശ്വസിപ്പിച്ചു. നിർധന കുടുംബത്തിൻ്റെ ആശ്രയമായിരുന്ന ഏക മകനാണ് മതഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മുഖ്യശിക്ഷക് നന്ദു കെ എസിൻ്റെ വീടും സന്ദർശിച്ചു. ആവശ്യമായ എല്ലാ സഹായവും ഉറപ്പ് നൽകി.

ആശയ പരമായി എതിർക്കുന്നവരെ ഇല്ലാതാക്കുകയെന്ന നയമാണ് പോപ്പുലർ ഫ്രണ്ട് മതഭീകരവാദികൾ പിൻതുടരുന്നത്. കമ്മ്യൂണിസ്റ്റ് സർക്കാരാകട്ടെ ഇതിന് എല്ലാ ഒത്താശയും ചെയ്യുന്നു. നന്ദുവിനെ കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ സർക്കാർ തയ്യാറാകണം.

https://www.facebook.com/VMBJP/posts/3726284394134229?__cft__<0>=AZVz4u0k1cWbOriBEI2FN4hhLA4Dut36wfKaNz4Ow3x5SSzfNOSJa4TTud77a04zwJ2Bbl3VD7vytwAp_a9P4vfgFWKLcHms2b-E-SDL1KuZWh4lqh6V2cPbh5sOXYm-pM6QOkAGvCHQoZskyk1ql6_p&__tn__=%2CO%2CP-R

v muralidharan v muralidharan speaks
Advertisment