Advertisment

പിണറായി വിജയന്‍ ഒരു 'കോവിഡിയറ്റ്'! തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിളിക്കാന്‍ മറ്റൊരു വാക്കില്ലെന്ന് മുരളീധരന്‍

New Update

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു 'കോവിഡിയറ്റ്' ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിളിക്കാന്‍ മറ്റൊരു വാക്കില്ലെന്നും മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

നേരത്തെ, ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കാരണവര്‍ക്ക് എവിടെയും ആകാമോ എന്നായിരുന്നു മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ചോദ്യം. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ പോലും മര്യാദ കാണിച്ചില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

രോഗമുക്തിക്ക് ശേഷം 7 ദിവസം കൂടി ഐസൊലേഷന്‍ തുടരണമെന്നാണ് കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇപ്പോഴും രോഗമുക്തി നേടിയിട്ടില്ലാത്ത ഭാര്യയും മുഖ്യമന്ത്രിയുടെ വാഹനത്തിലാണ് പോകുന്നത്. ഇതാണോ മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദ.

ഒരു വര്‍ഷമായി ജനങ്ങള്‍ക്ക് ക്ലാസ്സെടുത്ത മുഖ്യമന്ത്രിക്ക് കോവിഡിന്റെ ഔപചാരിക പ്രോട്ടോക്കോള്‍ പാലിക്കാന്‍ സാമാന്യ മര്യാദയില്ലേ എന്നും മുരളീധരന്‍ ചോദിച്ചു.

v muralidharan v muralidharan speaks
Advertisment