Advertisment

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേഷ് ​ഗോപിയെ പരി​ഗണിക്കുന്ന കാര്യം അറിയില്ല; നേതൃമാറ്റത്തെ കുറിച്ച് മാധ്യമങ്ങൾ പറയുമ്പോഴാണ് ഇക്കാര്യം അറിയുന്നതെന്ന് വി. മുരളീധരൻ

New Update

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ പുനസംഘടനാ ചർച്ചകൾ തള്ളി കേന്ദ്രമന്ത്രി വി. മുരളീധരൻ . സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേഷ് ​ഗോപിയെ പരി​ഗണിക്കുന്ന കാര്യം അറിയില്ലെന്നും നേതൃമാറ്റത്തെ കുറിച്ച് മാധ്യമങ്ങൾ പറയുമ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെയും വിശ്വഹിന്ദു പരിഷത്ത് വർക്കിം​ഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയെയും പരി​ഗണിക്കുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.

ഉടൻ അഴിച്ചുപണിയുണ്ടാകുമെന്നും പാർട്ടിക്ക് ദുഷ്‌പേരുണ്ടാക്കിയ നേതാക്കളെ മാറ്റി നിർത്തുമെന്നതുമാണ് അണിയറ സംസാരം.

v muralidharan v muralidharan speaks
Advertisment