Advertisment

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തുംബെ മെഡിസിറ്റി സന്ദര്‍ശിച്ചു

New Update

publive-image

Advertisment

അജ്‌മാൻ: തുംമ്പേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ മെഡിക്കൽ എഡ്യൂക്കേഷൻ, ഹെൽത്ത്‌കെയർ ആൻഡ് റിസർച് രംഗത്തെ പ്രാദേശികവും അതിനൂതനവുമായ ആവിഷ്ക്കാരമായ അജ്മാനിലെ തുംമ്പേ മെഡിസിറ്റിയിൽ ഇക്കഴിഞ്ഞ ജനുവരി ഇരുപത്തിയൊന്നിന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി (സ്റ്റേറ്റ്) വി. മരളീധരൻ, കൗൺസിൽ ജനറൽ ഡോക്ടർ അമൻ പുരി, ഡിപ്ലോമാറ്റ് വിപുൽ എന്നിവരെ ഡോക്ടർ തുമ്പേ മൊയ്ദീൻ ഹാർദവമായി സ്വീകരിച്ചു.

മുരളീധരൻ, തുംമ്പേ മെഡിസിറ്റിയിൽ നിർമിച്ചിരിക്കുന്ന ഹെൽത്ത്കെയർ വിഭാഗമായ തുംമ്പേ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (350 കിടക്കകളുള്ള യുഎഇയിലെ ഏറ്റവും വലിയ അക്കാദമിക് ഹോസ്പിറ്റൽ), ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രൈവറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി) തുടങ്ങിയ തുംമ്പേ ഗ്രൂപ്പിന്റെ അതിനൂതനവും പ്രശസ്തവുമായ സംരംഭങ്ങൾ താല്പര്യപൂർവം വീക്ഷിക്കുകയുണ്ടായി.

തുംമ്പേ മെഡിസിറ്റിയിലെ ഹെൽത്ത്കെയർ സംരംഭങ്ങളും സംവിധാനങ്ങളും, മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് രംഗത്തെ പ്രവർത്തനങ്ങൾ, കൂടാതെ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ സാങ്കേതികത്തികവുള്ള ടീച്ചിങ് ആൻഡ് ട്രെയിനിങ് സൗകര്യങ്ങളെയെല്ലാംതന്നെ മുരളീധരൻ ഈയവസരത്തിൽ പ്രശംസിക്കുകയുണ്ടായി.

ഒരുപക്ഷെ ആദ്യമായി ഒരു ഇന്ത്യക്കാരൻ എന്നനിലയിൽ മെഡിക്കൽ ശാസ്ത്ര സാങ്കേതിക രംഗത്ത് ഇത്തരമൊരു മഹാസംരംഭം പടുത്തുയർത്തിയ തുംമ്പേ മൊയ്‌ദീനെയും സർവോപരി അജ്മാനിൽ ഇത്തരമൊരു മഹാസംരംഭത്തിന് വേദിയൊരുക്കിയ യുഎഇ ഗവണ്മെന്റിനും മുരളീധരൻ അനുമോദിച്ചു.

ലോകോത്തര നിലവാരത്തിലുള്ള ഹെൽത്ത്കെയർ സംവിധാനങ്ങൾ, മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് രംഗത്തെ സാങ്കേതിക വൈദഗ്ധ്യം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള തുംമ്പേ മെഡിസിറ്റി അജ്മാനിലെയും സമീപ പ്രദേശങ്ങളിലെയും ഏകദേശം 20,000 ത്തോളം വരുന്ന ഫ്ലോട്ടിങ് പോപ്പുലേഷനെ ഉൾക്കൊള്ളാൻ സർവസജ്ജമാണെന്ന് തുംമ്പേ മൊയ്ദീൻ ഇത്തരുണത്തിൽ അഭിപ്രായപ്പെട്ടു.

തുമ്പേ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, തുംമ്പേ ഡെന്റൽ ഹോസ്പിറ്റൽ തുമ്പേ റിഹാബിലിറ്റേഷൻ സെന്റർ, ഇവയെല്ലാം ചേർന്നുള്ള തുംമ്പേ മെഡിസിറ്റി, ആതുര സേവന രംഗത്ത് ഒരു പുതിയ അനുഭവം പ്രദാനം ചെയ്യുന്നതോടൊപ്പം അജ്മാനിലെയും മറ്റ് എമിരേറ്റ്സുകളിലെയും പ്രൈമറി ആൻഡ് സെക്കണ്ടറി ലെവൽ ക്ലിനിക്കുകളുടെയും ഹോസ്പിറ്റലുകളുടെയും റെഫെറൽ ടെസ്റ്റിനേഷനായും പ്രവർത്തിച്ചുവരുന്നു.

വൈവിദ്ധ്യങ്ങളുടെ കാര്യത്തിലും തുംമ്പേ മെഡിസിറ്റി വേറിട്ടു നിൽക്കുന്നു. ബോഡി ആൻഡ് സോൾ ഹെൽത്ത് ക്ലബ് ആൻഡ് സ്പാ, ബ്ലൻഡ്സ് ആൻഡ് ബ്രൂവ്സ് കോഫി ഷോപ്പ്, തുംമ്പേ ഫുഡ് കോർട്ട്, തുംമ്പേ ഫാർമസി എന്നിവ ഇവിടുത്തെ മാറ്റാകർഷണ ഘടകങ്ങളാണ്.

മെഡിസിറ്റിയിലുള്ള ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഹെൽത്ത് സിസ്റ്റമായ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകളിൽ വിദഗ്ധരായ ഡോക്ടർമാരുടെയും, പ്രശസ്തരായ പ്രൊഫസ്സർമാരുടെയും റിസർച്ച് രംഗത്തെ ബഹുമുഖ പ്രതിഭകളുടെയും സേവനം ലഭ്യമാണ്.

ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയും തുംമ്പേ ഹോസ്പിറ്റലും ചേർന്നുള്ള ഉന്നത മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഈ കുതിച്ചുചാട്ടം, യുഎഇയിലെതന്നെ ഈ വിധത്തിലുള്ള ആദ്യത്തെ സംരംഭമാണ്.

 

ajman news
Advertisment