Advertisment

പ്രതിരോധ ശേഷി കൂടിയതിനാൽ കുട്ടികൾക്ക് സ്കൂൾ തുറക്കുന്നതിന് മുമ്പ് വാക്സീൻ വേണ്ട; പതിമൂന്നാം തീയ്യതിയിലെ സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

New Update

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി പതിമൂന്നാം തീയ്യതിയിലെ സുപ്രീം കോടതി വിധിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സാങ്കേതിക സമിതി സകൂൾ തുറക്കാമെന്ന് റിപ്പോർട്ട് നൽകിയതായും സ്കൂൾ തുറക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും വി.ശിവൻകുട്ടി പറഞ്ഞു.

publive-image

പ്രതിരോധ ശേഷി കൂടിയതിനാൽ കുട്ടികൾക്ക് സ്കൂൾ തുറക്കുന്നതിന് മുമ്പ് വാക്സീൻ വേണ്ടായെന്നാണ് ശുപാർശ. എന്നാൽ സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

v sivankutty
Advertisment