‘വാനി’ൽ ദുൽഖറിന്റെ നായികയായി കല്യാണി പ്രിയദർശൻ

ഫിലിം ഡസ്ക്
Thursday, December 6, 2018

ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാൻ. കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽക്കറിന്റെ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്. മൂന്ന് നായികമാർ ഉള്ള ചിത്രത്തിൽ മറ്റൊരു നായികയായി എത്തുന്നത് കൃതി ഖർബന്ധയാണ്.

റോഡ് മൂവി വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ചിത്രമെന്നും വ്യത്യസ്ഥ വേഷങ്ങളിൽ ദുൽഖർ എത്തുമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. കോയമ്പത്തൂർ, ചെന്നൈ, ചണ്ടീഖണ്ഡ് എന്നിവടങ്ങളിലായി ചിത്രീകരണം നടക്കുന്ന സിനിമയ്ക്ക് പ്രകൃതിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും സംവിധായകൻ അറിയിച്ചു.

 

×