Advertisment

കെ.ഡി.എം.എഫ് റിയാദ് ‘പണ്ഡിത പ്രതിഭാ’ പുരസ്‌കാരം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ക്ക്

New Update

കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷന്റെ മൂന്നാമത് ‘പണ്ഡിത പ്രതിഭാ’ പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗവും സൂഫീവര്യനുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ക്ക്. 2014 മുതല്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നല്‍കുന്ന ഈ പുരസ്‌കാരത്തിന് പ്രഥമമായി തെരഞ്ഞെടുക്കപ്പെട്ടത് മര്‍ഹൂം പാറന്നൂര്‍ ഇബ്രാഹിം മുസ്‌ലിയാരെയായിരുന്നു.

Advertisment

publive-image

വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍

തുടര്‍ന്ന് 2016ലെ അവാര്‍ഡ് പാറന്നൂര്‍ ഉസ്താദ് സ്മാരകമാക്കുകയും സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. 50,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നാട്ടിൽ നടക്കുന്ന പ്രത്യേക

പരിപാടിയിൽ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കും

മതരംഗത്തെ സേവനവും പാണ്ഡിത്യവും പരിഗണിച്ചാണ് പുരസ്‌കാരം. കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെയും സൗദി SKIC യുടെയും നിയന്ത്രണത്തില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെ.ഡി.എം.എഫ് റിയാദ്.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, റിയാദ് എസ്.കെ.ഐ.സി വൈസ് പ്രസിഡണ്ട് മുസ്തഫ ബാഖവി പെരുമുഖം, എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, കെ.ഡി.എം.എഫ് ജനറല്‍ സെക്രട്ടറി ശമീര്‍ പുത്തൂര്‍ അടങ്ങിയ ജൂറിയാണ് വാവാട് ഉസ്താദിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായ ഉസ്താദ് നിരവധി മഹല്ലുകളുടെ ഖാസി കൂടിയാണ്. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, നാരകശ്ശേരിഅബൂക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ഉസ്താദുമാരും പി.എം.എസ്.എ പുക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇ.കെ ഉമറുല്‍ ഖാദിരി, കണ്ണിയാലമ മൗല എന്നിവര്‍ ആത്മീയ ഗുരുക്കന്മാരുമാണ്.

 

Advertisment