ഇല്ലിനോയ്‌സ്: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേറ്റ് ചെയ്ത മുതിർന്നവർക്ക് 10 മില്യൺ ലോട്ടറിയും, പന്ത്രണ്ടിനും, പതിനേഴിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും നൽകുമെന്ന് ഇല്ലിനോയ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെൽത്ത് അധികൃതർ ജൂൺ 17നു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
/sathyam/media/post_attachments/tdX3cG4vu5kgdTuEkJJI.jpg)
ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി ഫെസിലിറ്റികളിൽ വാക്‌സിനേഷൻ സ്വീകരിക്കുന്നവർക്കാണ് ലോട്ടറിയും, സ്‌കോളർഷിപ്പിനും അർഹത ലഭിക്കുക.
ജൂലായ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ആദ്യ നറുക്കെടുപ്പ് ജൂലായ് 8നാണ് സമ്മാനാർഹർക്ക് ഒരു മില്യൺ ഡോളറും, മൂന്നു വിദ്യാർത്ഥികൾക്ക് 150,000 ഡോളർ സ്‌കോളർഷിപ്പും ലഭിക്കും.
ജൂലായ് 12 മുതൽ ആഗസ്റ്റ് 16 വരെ വാക്‌സിൻ സ്വീകരിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാഗ്യവാന്മാർക്ക് 100,000 ഡോളർ വീതം സമ്മാനം ലഭിക്കും.ഗ്രാന്റ് ഫിനാലെ ആഗസ്റ്റ് 16നാണ്. ഒരു മില്യൺ ഡോളർ സമ്മാനം രണ്ടു പേർക്ക് ലഭിക്കും. പതിനാറ് വിദ്യാർത്ഥികൾക്ക് 150,000 ഡോളർ സ്‌കോളർഷിപ്പ് ലഭിക്കും.ഇല്ലിനോയ് സംസ്ഥാനം നാൽപതുപേർക്ക് കാഷ് പ്രൈസ് നൽകുന്നതിന് 4000000 ഡോളർ മാറ്റിവെച്ചിട്ടുണ്ട്.
ഒരു ഡോസെങ്കിലും സ്വീകരിച്ചവർക്ക് മാത്രമേ ഭാഗ്യകുറിക്കും സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുക എന്നും ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us