Advertisment

ഒമാനില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കുന്നു; ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം

New Update

publive-image

Advertisment

മസ്‌കത്ത്: ഒമാനില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കുന്നത് പരിഗണനയിലെന്ന് സുപ്രീം കമ്മിറ്റി. ഒമാനിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള യാത്രകള്‍ക്ക് വാക്‌സീനേഷന്‍ നിര്‍ബന്ധമാക്കുന്നതും ആലോചനയിലുണ്ടെന്ന് വ്യാഴാഴ്ച ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗം അറിയിച്ചു.

ആദ്യ ഡോസ് സ്വീകരിച്ചിട്ടില്ലാത്തവര്‍ എത്രയും പെട്ടന്ന് കുത്തിവെപ്പെടുക്കണം. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സഹകരിച്ച പൊതുജനങ്ങള്‍ക്ക് സുപ്രീം കമ്മിറ്റി അഭിനന്ദനം അറിയിച്ചു. സുരക്ഷാ, സൈനിക വിഭാഗങ്ങള്‍ക്കും സുപ്രീം കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

വ്യാഴഴ്ച്ച മുതൽ ഒമാനില്‍ പുതിയ ലോക്ഡൗണ്‍ സമയക്രമം പ്രാബല്യത്തില്‍ വന്നു. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് പുതുക്കിയ ലോക്ഡൗണ്‍ സമയം. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതു തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

NEWS
Advertisment