കുവൈറ്റില്‍ കൂടുതല്‍ അളവില്‍ വാക്‌സിന്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം; തീവ്രപരിചരണ വിഭാഗത്തിലെ രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം; വാക്‌സിനേഷന്‍ വര്‍ധിക്കുന്നതിലൂടെ മരണനിരക്ക് കുറയ്ക്കാനാകുമെന്നും അധികൃതര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, April 21, 2021

കുവൈറ്റ് സിറ്റി: രാജ്യത്ത് കൂടുതല്‍ അളവില്‍ വേഗത്തില്‍ വാക്‌സിന്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം. ഫൈസര്‍ വാക്‌സിന്‍ ആഴ്ചതോറും എത്തുന്നുണ്ടെന്നും ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാമത്തെ ബാച്ച് ഉടനെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രണ്ട് മാസത്തിനുള്ളില്‍ ഓക്‌സ്ഫഡ് വാക്‌സിന്റെ 500,000 ഡോസ് എത്തിക്കാനാണ് നീക്കം. കഴിഞ്ഞ രണ്ട് ബാച്ചുകളിലായി 350,000 ഡോസ് ഓക്‌സ്ഫഡ് വാക്‌സിന്‍ എത്തിച്ചിരുന്നു. മൂന്നാമത്തെ ബാച്ചില്‍ 150,000 ഡോസ് ഓക്‌സ്ഫഡ് വാക്‌സിന്‍ എത്തിക്കാനാണ് നീക്കം.

എന്നാല്‍ ആഗോളതലത്തില്‍ ആവശ്യം വര്‍ധിക്കുന്നതാണ് പുതിയ ബാച്ച് വാക്‌സിന്‍ എത്താന്‍ കാലത്താമസം എടുക്കുന്നത്.

തീവ്രപരിചരണ വിഭാഗത്തില്‍ 254 രോഗികളുണ്ടെന്നത് ആശങ്കപ്പെടുന്നതാണെന്നും രാജ്യത്തെ രോഗവ്യാപനം കുറയാത്തതിനാല്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വാക്‌സിനേഷന്‍ വര്‍ധിക്കുന്നത് മരണനിരക്ക് കുറയാന്‍ സഹായകരമാകും. രാജ്യത്തെ രോഗമുക്തി നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നത് ആശ്വാസകരമാണ്. ആകെ കൊവിഡ് ബാധിതരില്‍ 93.6 ശതമാനം പേരും രോഗമുക്തരായെന്നും അധികൃതര്‍ വ്യക്തമാക്കി.

×