Advertisment

പ്രവാസികൾക്ക് വാക്സിൻ കാര്യത്തിൽ മുൻഗണന നൽകണം: ജിദ്ദ ഒഐസിസി

New Update

publive-image

Advertisment

ജിദ്ദ: സൗദി അറേബ്യയിലേക്ക് മടങ്ങി പോകുന്നതിനു 14 ദിവസത്തെ ഇന്ത്യക്ക് പുറത്തുള്ള താമസത്തിനു ശേഷം, വാക്സിനേഷൻ ഇല്ലാത്തവർക്ക് 7 ദിവസത്തെ ഇൻസ്റിറ്റ്യൂഷൻ കൊറന്റൈൻ വേണമെന്നുള്ള നിബന്ധന കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്നതാണ്.

ഏറ്റവും കുറഞ്ഞത് 50000, രൂപയാണ് അധികമായി വരുന്നത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇന്ത്യയിൽ നിന്നും നേരിട്ട് സൗദിയിലേക്ക് വിമാന യാത്ര സാധ്യമല്ലാത്തതിനാൽ ഇപ്പോഴും മറ്റു രാജ്യങ്ങളിലൂടെ ലക്ഷ കണക്കിന് രൂപ ചെലവാക്കി പ്രവാസികൾ മടങ്ങുന്നത്.

അതിനു പുറമെയാണ് വാക്സിനേഷൻ ഇല്ലാത്തവർക്കുള്ള ഈ അധിക ബാധ്യത. ആയതിനാൽ അവധിയിലുള്ള പ്രവാസികൾക്ക് മുൻഗണന നിശ്ചയിച്ച് സൗദിയിൽ അഗീകരിച്ച കോവിഷിൽഡ് വാക്സിനേഷൻ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വികരിക്കണമെന്നു ആവിശ്യപ്പെട്ട് ഒഐസിസി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീർ മുഖ്യമന്ത്രിക്കു നിവേദനം അയച്ചു.

രണ്ടു ഡോസ് വാക്സിനുകൾ തമ്മിലുള്ള കാലതാമസം മുൻപ് 6-8 ആഴ്ച എന്നത് ഇപ്പോൾ 12-16 ആഴ്ചവരെയാക്കി മാറ്റിയിരിക്കുന്നു. ഇത് മൂലം പലർക്കും ഉദ്ദേശിച്ച സമയത്ത് രണ്ടാം ഡോസ് കിട്ടാത്ത അവസ്ഥയാണ്. അത് കൊണ്ട് ഈ ഇടവേള കുറച്ചു പഴയ പോലെയാകണമെന്നും നിവേദനത്തിൽ ആവിശ്യപ്പെട്ടു.

രജിസ്ട്രെഷൻ ആവശ്യത്തിന് പാസ്പോര്ട്ട് നമ്പർ കൂടി ഉൾപെടുത്തണമെന്നും, വിദേശങ്ങളിൽ ഉപയോഗിക്കുവാൻ പറ്റുന്ന വിധത്തിൽ ക്യുആര്‍ കോഡ് ഉള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകണമെന്നും ആവിശ്യപെട്ടു.

മുൻപ് വാക്സിനേഷൻ എടുത്തവർക്കും യാത്രക്ക് ആവിശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണമെന്നും ഇതിനു ആധാർ കാർഡിന് പകരം പാസ്പോര്ട്ട് നമ്പർ ഉൾപെടുത്തുവാനുള്ള അവസരം ഒരുക്കണമെന്നും മുനീർ ആവിശ്യപ്പെട്ടു.

ആവശ്യമായ നയപരവും സാങ്കേതികവുമായ തിരുമാനങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ എടുക്കുവാനുള്ള നടപടികൾ സ്വികരിക്കണമെന്നുള്ള നിവേദനത്തിന്റെ കോപ്പി ചീഫ് സെക്രട്ടറിക്കു അയച്ചതായി മുനീർ അറിയിച്ചു.

soudi news
Advertisment