Advertisment

ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാമത്തെ ബാച്ച് അടുത്തയാഴ്ച കുവൈറ്റിലെത്തും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് മഹാമാരിയെ ചെറുക്കാനായി കുവൈറ്റില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഇതുവരെ എട്ട് ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും തുറന്നു. കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

അനുമതിയുള്ള വാക്‌സിനുകളുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ആരോഗ്യമന്ത്രാലയം പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും സുരക്ഷിതമല്ലാത്ത വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക വാക്‌സിന്റെ 130,000 ഡോസുകള്‍ അടുത്തയാഴ്ചയെത്തും. ഫൈസര്‍ വാക്‌സിന്റെ ഡോസുകളും എത്തുന്നുണ്ട്.

Advertisment