Advertisment

റമദാന്‍: കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: സൗദിയിൽ പ്രധാനപ്പെട്ട കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം. റമദാന്‍ പ്രമാണിച്ച് റിയാദ് കണ്‍വന്‍ഷന്‍ സെന്ററിലെ വാക്‌സിന്‍ കേന്ദ്രത്തി ന്റെ സമയം രാവിലെ 5 മുതല്‍ വൈകുന്നേരം 4.30 വരെയും രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 2.30 വരെ ആണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മറ്റ് വാക്‌സിന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ഇപ്രകാരമാണ്.

Advertisment

publive-image

 

കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് ജിദ്ദ,  രാവിലെ 5.30 മുതല്‍ വൈകുന്നേരം 5.00, രാത്രി 9.00 മുതല്‍ പുലര്‍ച്ചെ 3.00 വരെ,  ദഹ്‌റാന്‍ കണ്‍വന്‍ഷന്‍ സെന്റര്‍  രാവിലെ 5 മുതല്‍ വൈകുന്നേരം 4.30, രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 2.30 വരെ,  നജൂദ് മെഡിക്കല്‍ സെന്റര്‍ മദീന  രാവിലെ 5.30 മുതല്‍ വൈകുന്നേരം 5.00, രാത്രി 9.00 മുതല്‍ പുലര്‍ച്ചെ 3.00 വരെ

Advertisment