”വടക്കന്‍…? ; നോ, നോ, വടക്കന്‍ വലിയ നേതാവല്ല” ; പ്രതികരണവുമായി രാഹുല്‍ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, March 15, 2019

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍ വലിയ നേതാവല്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു രാഹുലിന്റെ പ്രതികരണം.

”വടക്കന്‍? നോ, നോ, വടക്കന്‍ വലിയ നേതാവല്ല” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. കോണ്‍ഗ്രസിലിരിക്കെ സോണിയയുടെ അടുത്ത ആളായിരുന്നു വടക്കന്‍ എന്നിരിക്കെയാണ് രാഹുലിന്റെ പ്രതികരണം.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് അറിയിച്ചത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

×