Advertisment

സഹകരണ മനോഭാവം വികസനത്തിന് അത്യന്താപേക്ഷിതം: ആയിഷ വൈലത്തൂർ

New Update

publive-image

Advertisment

വടക്കേക്കാട്: ഒരു ഗ്രാമത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം നിർഭയമായ സഞ്ചാരയോഗ്യമായ റോഡുകളാണെന്നും അത്തരം വികസനത്തിന് തദ്ദേശവാസികളായ നാട്ടുക്കാരുടെ സഹകരണ മനോഭാവം അനിവാര്യമാന്നെന്നും ജില്ലാ പഞ്ചായത്ത് മെബർ അയിഷ പറഞ്ഞു.

വടക്കേക്കാട് പഞ്ചായത്തിലെ വൈലത്തൂരിൽ 11വാർഡിൽ പുതുതായി തുടങ്ങിയ മുലത്തറയിൽ റോഡിൻ്റെ ഉൽഘാടനം ചെയ്തു സംസാരിക്കുന്നു.

ജില്ലാ പഞ്ചായത്ത് മെബർ ശ്രീമതി ആയിഷ മുൻകൈയെടുത്തു SC കോളനി വികസനഫണ്ടിലുൾപ്പടുത്തി 10 ലക്ഷം അനുവദിപ്പിച്ചും, വാർഡ് മെമ്പർ ശ്രിമതി ആമിനു കരീം പഞ്ചായത്തിൽ നിന്നു പ്രത്യേകമായി അനുവദിപ്പിച്ച 50,000 രൂപയുടെ നിർമാണവർക്കുകളും നടത്തി അതും യാഥാർഥ്യമാക്കിയത്

പൊന്നേത്തെ പടി മുതൽ കോളനി വരെ 9 അടി വീതിയിൽ 190 മീറ്റർ നീളത്തിലും സുരക്ഷിതമായ ഭിത്തി നിർമിച്ചു റോഡ് ഉയർത്തി ആധുനിക രീതിയിൽ കോൺക്രീറ്റ് ചെയ്തു സുരക്ഷിതമായ വർക്കാണ് ചെയ്തത്.

കോവിഡ് 19 സുരക്ഷാമുൻനിർത്തി സംഘടിപ്പിച്ച ഉദ്ഘാടനപരിപാടിയിൽ വടക്കേകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെബർ ആമിനു കരീം സ്വാഗതം പറഞ്ഞ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എം നബീൽ, പദ്ധതി വിഷതീകരണം നടത്തുകയും എക്സികുട്ടീവ് എഞ്ചിനീയർ നന്ദിയും പറഞ്ഞു.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബേബി മാലിക്ക്, പി കെ കാസിം, നൌഷാദ് വൈലത്തൂർ , വാരിയത്ത് കുഞ്ഞുമോൻ, എസ്കെ കാലിദ്, പനങ്ങാവിൽ ഖാദർ, പരീത് സാഹിബ്, മുസ്തഫ, പെന്നേത്ത് കാസിം, ജബ്ബാർ കണ്ണത്ത്, ഷെരീഫ്, ഹസീബ്, ഫായിസ് തുടങ്ങിയവർ പങ്കെടുത്തു.

-നൌഷാദ് വൈലത്തൂർ

thrissur news
Advertisment