Advertisment

യുത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവര്‍ത്തകര്‍ വടക്കേക്കാട് ഹെൽത്ത് സെന്റർ അണുനശീകരണം നടത്തി

New Update

publive-image

Advertisment

വടക്കേക്കാട്: സേവനമാണ് രാഷ്ട്രീയം, നന്മയുടെ രാഷ്ട്രീയമാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് മുന്നോട്ട് വെക്കുന്നതെന്ന ആശയവും നിലപാടും മുൻനിർത്തി സേവന രംഗത്ത് മുന്നേറുന്ന വടക്കേക്കാട് യുത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ വടക്കേക്കാട് ഹെൽത്ത് സെന്റർ അണുനശീകരണം നടത്തി.

വടക്കേക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നൽകിയ സാനിറ്റൈസർ ഉപകരണങ്ങളോടെയുള്ള മെഷീൻ കോവിഡ് 19 ബാധിതരുടെ വീടുകൾക്ക് പുറമെ പൊതു സ്ഥാപനം എന്ന നിലയിലാണ് ഹെൽത്ത് സെന്റർ അണുനാശികരണം നടത്തിയത്.

മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരായ മുസ്തഫ വൈലത്തൂർ, സഫീർ മുണ്ടോക്കിൽ, മാലിക്ക് വടക്കേക്കാട്, ഷബീബ് കല്ലൂർ, നിയാസ്, അൻസാരി, മുനവ്വിർ, നിഹാൽ, ബാസിൽ

എന്നിവർ നേതൃത്വം നൽകി.

-നൌഷാദ് വൈലത്തൂർ

thrissur news
Advertisment