Advertisment

പുതുക്കുളങ്ങരയില്‍ ടാങ്കര്‍ ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

New Update

തൃശൂര്‍: പുതുക്കുളങ്ങരയില്‍ ടാങ്കര്‍ ലോറിയും കാറും രണ്ട് ബൈക്കുകളും  കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്.  വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ടാങ്കര്‍ ലോറി ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു.

Advertisment

publive-image

തുടര്‍ന്ന് ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി റോഡിലേക്ക് ഡീസല്‍ ഒഴുകിയത് പരിഭ്രാന്തി പരത്തി. തൃപയാറില്‍ നിന്ന് ഫയര്‍ഫോഴ്‌സും വാടാനപ്പള്ളി പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് റോഡില്‍ നിന്ന് ഡീസല്‍ വെള്ളമടിച്ച് കളയുകയായിരുന്നു.

 

Advertisment