Advertisment

താമസ സ്ഥലത്ത് മൊബൈൽ ഫോൺ റിപ്പയറിംഗ് വിദേശി പിടിയിലായി

author-image
admin
New Update

വാദിദവാസിർ- താമസ സ്ഥലത്ത് മൊബൈൽ ഫോൺ റിപ്പയറിംഗ് നടത്തിവന്ന വിദേശ യുവാവ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തിയ റെയ്ഡിൽ പിടിയിലായി. സമ്പൂർണ സ്വദേശിവത്കരണം ഏർപ്പെടുത്തിയ മൊബൈൽ വിൽപന, സർവീസ് മേഖലയിൽ നിയമ ലംഘനം തടയുന്നതിന് സുരക്ഷാ വകുപ്പുകളുടെയും വാദിദവാസിർ നഗരസഭാ അധികൃതരുടെയും സഹകരണത്തോടെ മേഖലയിൽ മന്ത്രാലയം കർശനമായ പരിശോധനകൾ നടത്തി വരികയാണ്.

publive-image

താമസിക്കുന്ന മുറിയുടെ അകത്ത് മൊബൈൽ ഫോണുകൾ കേടുപാട് തീർക്കുന്നതിനായി ഇയാൾ പ്രത്യേകം സൗകര്യമൊരുക്കിയിരുന്നതായി പരിശോധകർ കണ്ടെത്തി. തുടർനടപടികൾക്കായി യുവാവിനെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ലേബർ മന്ത്രാലയ പ്രതിനിധി അഹ്മദ് അൽ മുത്വവ്വിഅ് അറിയിച്ചു.

Advertisment