Advertisment

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ പരംബീറിന്റെ അഴിമതി ആരോപണം സ്ഫോടകവസ്തു കേസിലെ അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാന്‍: ശരദ് പവാര്‍

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങള്‍ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാനാണെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍.

മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) കേസ് അന്വേഷിക്കുന്നത് ശരിയായ ദിശയിലാണെന്നും അത് വഴിതിരിച്ചുവിടാൻ അവ്യക്തമായ ആരോപണങ്ങൾ പരംബീർ സിങ് ഉന്നയിക്കുകയാണെന്നും പവാർ പറഞ്ഞു. അനിൽ ദേശ്മുഖിനെതിരായ നടപടിയും അദ്ദേഹം തള്ളിക്കളഞ്ഞു.

പരംബീര്‍ സിങ്ങിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത പവാര്‍, അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത് കേസില്‍ സ്ഥലംമാറ്റിയതിന് പിന്നാലെയാണെന്നും ചൂണ്ടിക്കാണിച്ചു.

Advertisment