Advertisment

നേന്ത്രവാഴയ്ക്ക് ഉത്തമ ജൈവവളം കടലപ്പിണ്ണാക്ക്..ഉപയോഗിക്കേണ്ട രീതി ഇങ്ങനെ

author-image
സത്യം ഡെസ്ക്
New Update

കേരളത്തില്‍ തെങ്ങ്, റബ്ബര്‍ എന്നിവയെപ്പോലെ വാഴക്കൃഷിയും വ്യാപകമാണ്. അടുക്കളത്തോട്ടത്തിലും പറമ്പിലുമെല്ലാം എളുപ്പത്തില്‍ നേന്ത്രവാഴ വളര്‍ത്താം. ഒരു വാഴയെങ്കിലും വളര്‍ത്താത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം. നന്നായി പരിപാലിച്ചാല്‍ ആറോഏഴോ മാസങ്ങള്‍ കൊണ്ട് വാഴ കുലയ്ക്കും. അതായത് 27-35നും ഇടയില്‍ ഇലകള്‍ വരുമ്പോഴേയ്ക്കും വാഴ കുലയ്ക്കുമെന്നാണ് കണക്ക്. നേന്ത്രവാഴയ്ക്ക് ഉത്തമമായ ജൈവവളമാണ് കടലപ്പിണ്ണാക്ക്. കടലപ്പിണ്ണാക്ക് വാഴയ്ക്ക് വളമായി നല്‍കുന്ന രീതികള്‍ നോക്കൂ.

Advertisment

publive-image

വാഴ നട്ട് പുതിയ ഇലകള്‍ വന്നു തുടങ്ങിയാല്‍ 500 ഗ്രാം വീതം കടലപ്പിണ്ണാക്ക് നല്‍കണം. തടത്തില്‍ കടലപ്പിണ്ണാക്ക് പൊടിച്ചു ചേര്‍ക്കുകയാണ് വേണ്ടത്. ആദ്യത്തെ നാലോ അഞ്ചോ മാസം ഈ രീതി തുടര്‍ന്നാല്‍ വാഴയുടെ വേരുകള്‍ ശക്തി പ്രാപിക്കുകയും വാഴയുടെ കടഭാഗം വണ്ണം വെയ്ക്കുകയും ചെയ്യും. കടല ജീവജാലങ്ങള്‍ക്ക് എന്ന പോലെ സസ്യങ്ങള്‍ക്കും വലിയ ഊര്‍ജമാണ് നല്‍കുക.

ഇങ്ങനെ പലതവണയായി നല്‍കുന്ന കടലപ്പിണ്ണാക്ക് പച്ചില കമ്പോസ്റ്റ്, മറ്റു ജൈവ വളങ്ങള്‍ എന്നിവയുടെ പ്രയോഗം കൂടിയാകുമ്പോള്‍ വാഴ കരുത്ത് ആര്‍ജിക്കുകയും വലിയ കുലയുണ്ടാകാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ കൃഷി ചെയ്താല്‍ 15 മുതല്‍ 20 കിലോ വരെയുള്ള കുലകള്‍ ലഭിക്കും.

vahakadala pinnakku
Advertisment