Advertisment

ശാരീരികാസ്വാസ്ഥ്യം: മുതിര്‍ന്ന സിപിഎം നേതാവ്‌ വൈക്കം വിശ്വന്‍ ആശുപത്രിയില്‍.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ്‌ വൈക്കം വിശ്വന്‍ ആശുപത്രിയില്‍. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെ‍ഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്‌ഥിതി കുഴപ്പമില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു.

publive-image

ഇന്നലെ നടന്ന സിപിഎം സംസ്‌ഥാന സമിതി യോഗത്തിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്ബോള്‍ വൈക്കം വിശ്വന്‌ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന്‌ കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവനും മുന്‍ എംഎല്‍എ ശിവന്‍കുട്ടിയും ചേര്‍ന്ന്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ്‌ ആശുപത്രി ഐസിയുവിലാണ്‌ അദ്ദേഹം.

Advertisment