Advertisment

വൈലത്തൂരിൽ മുസ്ലിം ലീഗ് - യുത്ത് ലീഗ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

New Update

വൈലത്തൂർ: വൈലത്തൂരിൽ മുസ്ലിം ലീഗ് - യുത്ത് ലീഗ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വൈലത്തൂരിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവ് പരീത് സാഹിബ് പതാകയുയർത്തി.

Advertisment

publive-image

നമ്മുടെ സ്വാഭിമാനത്തിന്റെ ദിവസമാണ്. അധിനിവേശ ശക്തിക്കെതിരെ രാഷ്ട്ര നായകർ പൊരുതി നേടിയ ഈ ദിനത്തിന്റെ ഓർമകൾനമുക്ക് കരുത്തുപകരുമെന്ന് വൈലത്തൂരിലെ സ്വതന്ത്ര്യ ദിന സന്ദേശത്തിൽ പരീത് സാഹിബ് പറഞ്ഞു.

മതേതരത്വ ജനാധിപത്യ രാഷ്ട്രം മതാധിഷ്ഠിതമാക്കുവാനുള്ള സംഘപരിവാർ ശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രതയോടെ നമുക്കൊന്നായി

കൈകോർക്കാമെന്ന് പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ പി.കെ.കാസിം സാഹിബിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിജ്ഞയെടുത്തു.

പഞ്ചായത്ത് മെമ്പർ ആമിനു കെരീം, നൗഷാദ്, ഷറഫുദ്ധീൻ, ജാസിർ,അബ്ബാസ്, കുഞ്ഞുമോൻ, റാഷിദ്, ഫവാസ് ,നിഹാൽ, മുനവ്വിർ മറ്റു യൂത്ത് ലീഗ് ,എം.എസ്.എഫ് പ്രവർത്തകരും സന്നിദ്ധരായിരുന്നു.

റിപ്പോർട്ട്-നൗഷാദ് മലേഷ്യ

independence day celebration
Advertisment