Advertisment

ഗാനരചയിതാവ് വൈരമുത്തുവും ലൈംഗികാരോപണത്തിൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

ചെന്നൈ: പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയും ലൈംഗികാരോപണം. മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനുമായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുവതി പങ്കുവെച്ച സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ സിഎസ് അമുദന്‍, ഗായിക ചിന്മയി എന്നിവര്‍ ഇതിന് പിന്തുണയുമായി രംഗത്തെത്തി.

തന്നെ കെട്ടിപ്പിടിച്ചുവെന്നും ചുംബിച്ചുവെന്നും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.കോടമ്പാക്കത്തെ അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത് എന്നും യുവതി പറയുന്നു.

Advertisment