Advertisment

വാജ്പേയിയുടെ ആരോഗ്യ വിവരം അന്വേഷിച്ചു എഐഐഎംഎസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിന്നല്‍ സന്ദര്‍ശനം

New Update

publive-image

Advertisment

ന്യൂഡൽഹി∙ ഓൾ‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എഐഐഎംഎസ്) ചികിത്സയിലുള്ള മുതിർന്ന ബിജെപി നേതാവ് എ.ബി.വാജ്പേയിയുടെ ആരോഗ്യ വിവരം അന്വേഷിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി.

publive-image

ഞായറാഴ്ച രാത്രി ഒൻപതോടെ എഐഐഎംഎസിൽ നേരിട്ടെത്തിയായിരുന്നു മോദി വിവരങ്ങൾ തിരക്കിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. 20 മിനുറ്റോളം ആശുപത്രിയിൽ ചെലവിട്ട ശേഷം മോദി മടങ്ങി.

publive-image

അതേസമയം വാജ്പേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പുതിയ വിവരങ്ങളൊന്നും എഐഐഎംഎസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. കാർഡിയോ–തൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്.

publive-image

ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞയാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു.

publive-image

93 വയസ്സുള്ള വാജ്പേയിയെ ജൂൺ 11നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

bjp modi vajpeyee
Advertisment