മലപ്പുറം വളാഞ്ചേരിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ ! കാണാതായ പെണ്‍കുട്ടിയുടേതെന്ന് സംശയം; ദുരൂഹത

ന്യൂസ് ബ്യൂറോ, മലപ്പുറം
Tuesday, April 20, 2021

മലപ്പുറം: വളാഞ്ചേരിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ നിന്ന് കണ്ടെത്തി. കാണാതായ പെണ്‍കുട്ടിയുടേതെന്നാണ് സംശയം. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. ചോറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്തിനെയാണ് കാണാതായത്. കഴിഞ്ഞമാസം പത്തിനാണ് സൂബീറയെ കാണാതായത്.

സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയാണ് സുബീറ. ആഴ്ചകളായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി അഞ്ചംഗ പ്രത്യേക  ഉദ്യോഗസ്ഥരെയും ജില്ലാ പൊലീസ്‌ മേധാവി ചുമതലപ്പെടുത്തിയിരുന്നു.

×