Advertisment

വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു ; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

New Update

പാലക്കാട്: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക.

Advertisment

publive-image

കേസില്‍ തെളിവ് ശേഖരിക്കുന്നതിലും പോലീസ് അന്വേഷണത്തിലുമുണ്ടായ പ്രശ്‌നങ്ങളും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയുമടക്കം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ അന്വേഷണകാലയളവ് അടക്കമുള്ള കാര്യങ്ങളില്‍ ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല. വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ലത ജയരാജനെ സര്‍ക്കാര്‍ മാറ്റിയിരുന്നു.

Advertisment