Advertisment

വാളയാർ: പുനരന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി നീതി രക്ഷാ മാർച്ച്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി നയിക്കുന്ന നീതി രക്ഷാ മാർച്ച് നവം: 6, 7 തീയ്യതികളിലായി പാലക്കാട്  നടത്താൻ ബി ജെ പി ജില്ല നേതൃയോഗം തീരുമാനിച്ചു.

നവം. 6 ന് അട്ടപ്പള്ളത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് വൈകീട്ട് പുതുശ്ശേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ അവസാനിക്കും, 7 ന് പുതുശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് പാലക്കാട് കലക്ട്രേറ്റിനു മുന്നിൽ അവസാനിക്കും.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പങ്കെടുക്കും.

ഈ വിഷയത്തിൽ നിരന്തരമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് നേതൃത്വ തീരുമാനം. നവം: 1ന് പഞ്ചായത്തടിസ്ഥാത്തിൽ പ്രതിഷേധ വരയും, ദീപം തെളിയിക്കലും നടത്തും. കേരളസർക്കാർ പുനരന്വേഷണം പ്രഖ്യാപിക്കുന്നതു വരെ തുടർ സമരപരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനമെടുത്തു. ബി ജെ പി ജില്ല അദ്ധ്യക്ഷൻ അഡ്വ: ഇ.കൃഷ്ണദാസ് അദ്ധൃക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എൻ.ശിവരാജൻ, സി.കൃഷ്ണകുമാർ, പി.വേണുഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment