Advertisment

വാളയാറില്‍ പതിനൊന്ന് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍

New Update

പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 11 കിലോ ക‌ഞ്ചാവ് എക്സൈസ് സംഘം വാളയാറിനടുത്ത് പിടികൂടി. മലപ്പുറം മഞ്ചേരി സ്വദേശി ജലീലിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

Advertisment

publive-image

ഉച്ചയോടെ വാളയാർ ടോൾ പ്ലാസക്ക് സമീപം വാഹന പരിശോധനയിലാണ് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് എക്സസൈസ് സംഘം പിടികൂടുകയായിരുന്നു.

ഡല്‍ഹി രജിസ്ട്രേഷനിലുളള കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ

ധാരാപുരത്തുനിന്നാണ് കഞ്ചാവെത്തിച്ചതെന്ന് പിടിയിലായ ജലീൽ എക്സൈസ് സംഘത്തോട് വെളിപ്പെടുത്തി. മ‌ഞ്ചേരി സ്വദേശിയായ ശെൽവന് വേണ്ടിയാണ് കഞ്ചാവെത്തിച്ചതെന്ന് ഇയാൾ പറയുന്നു.

valayar
Advertisment