Advertisment

വാളയാര്‍ കേസ്; അന്വേഷണം നടന്നത് വൃത്തികെട്ട രീതിയിലെന്ന് എ.കെ. ബാലന്‍

New Update

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേസ് അന്വേഷിച്ച പോലീസിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി എ.കെ. ബാലന്‍. പ്രോസിക്യൂഷന്‍റെയും അന്വേഷണ സംഘത്തിന്‍റെയും വീഴ്ചകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

publive-image

ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയില്‍ കേസ് നടത്തരുത്. ഒരു അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയില്‍ അന്വേഷണം നടത്തരുത്. അതിനനുസരിച്ചുള്ള ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു.ശബരിമല വിധിയില്‍ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ സ്റ്റേ ഉണ്ട്.

Advertisment