Advertisment

വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി എ കെ ബാലന്‍

New Update

പാലക്കാട്: വാളയാര്‍ കേസില്‍ നീതിക്കുവേണ്ടി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തുന്ന സമരത്തിനെതിരെ മന്ത്രി എ കെ ബാലന്‍ രംഗത്ത് . സമരത്തില്‍ നിന്ന് കുടുംബം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

publive-image

'കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുപ്രകാരമുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഹൈക്കോടതിയുടെ മുന്നിലുളള വിഷയത്തില്‍ സമരമെന്തിനാണെന്ന് മനസിലാവുന്നില്ല.

ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ തിരിയുകയാണ്, ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും. അങ്ങനെയെങ്കില്‍ സമരത്തിന് നിന്ന് പിന്മാറണം. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയപരമായി മാത്രമേ കഴിയൂ. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമാണ് '- അദ്ദേഹം പറഞ്ഞു.

valayar case ak balan
Advertisment