Advertisment

വാളയാർ കേസ് ; നീതി നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പുതുനഗരം: വാളയാർ, വേട്ടക്കാർ ആരായാലും നീതി നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി

സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ ആവശ്യപ്പെട്ടു.നെന്മാറ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

വാളയാർ കേസിൽ തുടക്കം മുതൽ പ്രതികൾക്ക് സഹായകമായി പ്രവർത്തിക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥർക്കെതിരെയും മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും സ്വതന്ത്ര നേരന്വേഷണം നടത്തി കൊലയാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പുതുനഗരം മുംതാസ് മഹലിൽ നടന്ന കൺവൻഷൻ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സയ്ദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് ലുഖ്മാൻ വിഷയാവതരണം നടത്തി. നൗഷാദ് കൊടുവായൂർ, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

Advertisment