Advertisment

സർക്കാരും അന്വേഷണ ഉദ്യോഗസ്ഥരും കേസ് അട്ടിമറിക്കാൻ ശ്രമിച്ച തെളവിൻ്റെ അടിസ്ഥാനത്തിലാണ് വാളയാർ സംഭവത്തിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതെന്ന് ബിജെപി

author-image
ജോസ് ചാലക്കൽ
New Update

സർക്കാരും അന്വേഷണ ഉദ്യോഗസ്ഥരും കേസ് അട്ടിമറിക്കാൻ ശ്രമിച്ച തെളവിൻ്റെ അടിസ്ഥാനത്തിലാണ് വാളയാർ സംഭവത്തിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതെന്ന് ബിജെപി ദേശീയ കൗൺസിലംഗം പി എം വേലായുധൻ.

Advertisment

സംസ്ഥാനത്ത് പിന്നോക്ക വിഭാഗങ്ങൾക്കെതിരെ നടക്കുന്ന പീഠനങ്ങൾക്ക് സർക്കാരും മാധ്യമവും വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നില്ലെന്നും പി എം വേലായുധൻ. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ സമര സമിതിയുടെ സത്യാഗ്രഹ സമരത്തിന് പിന്തുണ നൽകി സംസാരിക്കുകയായിരുന്നുപി എം വേലായുധൻ. പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലൻ്റെ മൂക്കിന് താഴെ 2007ലാണ് വാളയാറിൽ ക്രൂരത നടന്നത്. കേരളം ഭരിച്ച മുന്നണികൾക്ക് കീഴിൽ നിരവധി ദളിത് പീഡനങ്ങളാണ് നടന്നിട്ടുള്ളത് .

പ്രതികൾ രാഷ്ട്രീയ സ്വാധീനമില്ലാത്തതു കൊണ്ട് അന്വേഷണം അട്ടിമറിക്കാനാണ് മുന്നണികൾ ശ്രമിച്ചത്. കേരളത്തിന് പുറത്ത് നടക്കുന്ന ചെറിയ സംഭവങ്ങൾ പോലും പെരുപ്പിച്ചു കാണിക്കുന്ന കേരളത്തിലെ മുന്നണികളും മാധ്യമങ്ങളും കേരളത്തിലെ ക്രൂരതകളെ നിസാര വൽക്കരിക്കുകയാണെന്നും പി എം വേലായുധൻ പറഞ്ഞു.

ബിജെപി മണ്ഡലം പ്രസിഡണ്ട് സ്മിതേഷ്, സമരസമിതി പ്രവർത്തകരായ വിളയോടി വേണുഗോപാൽ , സലീന പ്രക്കാനം, മാഴ്സൺ എന്നിവർ സംസാരിച്ചു.

VALAYAR CASE
Advertisment