Advertisment

വാളയാർ ചെക്പോസ്റ്റ് വഴി 1833 പേർ കേരളത്തിലെത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ രാവിലെ 6 മുതൽ ഇന്ന് രാവിലെ 6 വരെ 1833 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ .

1042 പുരുഷൻമാരും 558 സ്ത്രീകളും 233 കുട്ടികളുമുൾപ്പെടെയുള്ളവർ 522 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 403 കാറുകൾ, 80 ഇരുചക്രവാഹനങ്ങൾ, 14 ട്രാവലറുകൾ, 24 മിനി ബസുകൾ, ഒരു ആംബുലൻസ് എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

valayar checkpost kerala
Advertisment