പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ രാവിലെ 6 മുതൽ ഇന്ന് രാവിലെ 6 വരെ 1277 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.
774 പുരുഷൻമാരും 343 സ്ത്രീകളും 160 കുട്ടികളുമുൾപ്പെടെയുള്ളവർ 442 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 332 കാറുകൾ, 70 ഇരുചക്രവാഹനങ്ങൾ, 16 ട്രാവലറുകൾ, 19 മിനി ബസുകൾ, 4 ആംബുലൻസ്, ഒരു ഓട്ടോറിക്ഷ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.