Advertisment

ബുധനാഴ്ച വാളയാർ ചെക്പോസ്റ്റ് വഴി 1456 പേർ കേരളത്തിലെത്തി

New Update

പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി മെയ്‌ 20നു രാത്രി 8 വരെ 1456 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.778 പുരുഷൻമാരും 499 സ്ത്രീകളും 179 കുട്ടികളുമുൾപ്പെടെയുള്ളവർ 473 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്.

385 കാറുകൾ, 60 ഇരുചക്രവാഹനങ്ങൾ, 13 ട്രാവലറുകൾ, 12 മിനി ബസുകൾ, രണ്ട് ആംബുലൻസുകൾ, ഒരു ഓട്ടോറിക്ഷ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

valayar checkpost
Advertisment